Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rss

ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ആ​ന​ന്ദി​ന്‍റെ വീ​ട്ടി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മ​ത്സ​രി​ക്കാ​ൻ സീ​റ്റു​കി​ട്ടാ​ത്ത​തി​ൽ മ​നം നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് ബി. ​ത​മ്പി​യു​ടെ വീ​ട്ടി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യെ​ത്തി. ആ​ന​ന്ദി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും നാ​ട്ടു​കാ​രെ​യും സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കി​യ​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ശി​വ​ൻ​കു​ട്ടി ആ​ർ​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​ന​ന്തു അ​ജി, തി​രു​മ​ല അ​നി​ൽ, ആ​ന​ന്ദ് ത​മ്പി എ​ന്നി​വ​ർ ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​മ​ട​ക്കം വി​വ​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

ബി​ജെ​പി, ആ​ർ​എ​സ്എ​സ് പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ജീ​വ​ന് അ​വ​രു​ടെ പ്ര​സ്ഥാ​നം ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്.

ബി​ജെ​പി​യു​ടെ ജീ​ർ​ണി​ച്ച നേ​തൃ​ത്വ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധം വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കു​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

 

Kerala

'കു​ട്ടി​ക​ള്‍ പാ​ടി​യ​ത് നി​ഷ്‌​ക​ള​ങ്ക​മാ​യി; തീ​വ്ര​വാ​ദ ഗാ​ന​മൊ​ന്നു​മ​ല്ല​ല്ലോ': ഗ​ണ​ഗീ​ത വി​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കു​ഞ്ഞു​ങ്ങ​ള്‍ നി​ഷ്‌​ക​ള​ങ്ക​മാ​യി ചൊ​ല്ലി​യ​താ​ണെ​ന്നും തീ​വ്ര​വാ​ദ ഗാ​നം ഒ​ന്നു​മ​ല്ല​ല്ലോ പാ​ടി​യ​തെ​ന്നു​മാ​ണ് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത്.

ഗ​ണ​ഗീ​തം ചൊ​ല്ലി​യ​ത് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ്. കു​ട്ടി​ക​ൾ​ക്ക് അ​പ്പോ​ൾ തോ​ന്നി​യ​ത് ചെ​യ്തു. നി​ഷ്ക​ള​ങ്ക​മാ​യി ചൊ​ല്ലി​യ​താ​ണ്. തീ​വ്ര​വാ​ദ ഗാ​നം ഒ​ന്നു​മ​ല്ല​ല്ലോ ചൊ​ല്ലി​യ​ത്. സം​ഗീ​ത​ത്തി​ന് ജാ​തി​യി​ല്ല, മ​ത​മി​ല്ല, ഭാ​ഷ​യി​ല്ല, ഒ​രു പി​ണ്ണാ​ക്കു​മി​ല്ല. സം​ഗീ​തം ആ​സ്വ​ദി​ക്കാ​ൻ ഉ​ള്ള​താ​ണ്. അ​ങ്ങ​നെ​യു​ള്ള സം​ഗീ​ത​ത്തി​ന് നി​ങ്ങ​ൾ അ​വാ​ർ​ഡും കൊ​ടു​ക്കു​ന്നി​ല്ലേ​യെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു.

വ​ന്ദേ ഭാ​ര​തി​ന്‍റെ വ​ര​വ് വ​ലി​യ ആ​ഘോ​ഷ​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി, റെ​യി​ൽ​വേ മ​ന്ത്രി കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു. കേ​ര​ള​ത്തി​ലെ നാ​രീ​ശ​ക്തി​ക്ക് ഏ​റ്റ​വു​മ​ധി​കം പി​ന്തു​ണ ന​ല്‍​കു​ന്ന ഒ​ന്നാ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ്. ട്രാ​ക്കു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത കൊ​ണ്ട് ആ​ണ് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ സാ​ധ്യ​മാ​കാ​ത്ത​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

വി​ദ്യാ​ർ​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വം: അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കൊ​ണ്ട് ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി.

സം​ഭ​വം സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ത്തി​യ​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​തും ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ വ​ര്‍​ഗീ​യ അ​ജ​ണ്ട​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ ദേ​ശീ​യ​ത സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും, അ​ത് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

National

വി​ജ​യ് ആ​ര്‍​എ​സ്എ​സ് ഗ​ണ​വേ​ഷ​ത്തി​ൽ ചോ​ര​യി​ൽ കു​ളി​ച്ചു നി​ൽ​ക്കു​ന്ന പോ​സ്റ്റ​റു​മാ​യി ഡി​എം​കെ

 ചെ​ന്നൈ: ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഡി​എം​കെ. വി​ജ​യ് ആ​ര്‍​എ​സ്എ​സ് ഗ​ണ​വേ​ഷ​ത്തി​ൽ ചോ​ര​യി​ൽ കു​ളി​ച്ചു നി​ൽ​ക്കു​ന്ന പോ​സ്റ്റ​ര്‍ ചേ​ര്‍​ത്തു​ള്ള എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഡി​എം​കെ വി​ജ​യ്ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച​ത്.

ടി​വി​കെ​യു​ടെ പ​താ​ക​യു​ടെ നി​റ​മു​ള്ള ഷോ​ള്‍ അ​ണി​ഞ്ഞ് ആ​ര്‍​എ​സ്എ​സ് ഗ​ണ​വേ​ഷം ധ​രി​ച്ച് പു​റം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന വി​ജ​യു​ടെ ഗ്രാ​ഫി​ക്സ് ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​ട​തു കൈ​യി​ൽ ര​ക്ത തു​ള്ളി​ക​ളും വ​ല​തു കൈ​യി​ൽ രാ​ഖി​യും ഷ​ർ​ട്ടി​ൽ ര​ക്ത​ക്ക​റ​യും പു​ര​ണ്ട പു​റ​ത്തു​വി​ട്ട​ത്.

ക​രൂ​ര്‍ ഇ​ര​ക​ളെ വി​ജ​യ് അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നാ​ണ് എ​ക്സ് പോ​സ്റ്റി​ൽ ഡി​എം​എ​കെ​യു​ടെ വി​മ​ര്‍​ശ​നം. ഡി​എം​കെ ഐ​ടി വിം​ഗ് ആ​ണ് എ​ക്സ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Kerala

മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ആ​ർ​എ​സ്എ​സി​ൽ സ​ജീ​വ​മാ​കു​ന്നു; വി​ജ​യ​ദ​ശ​മി പ​ദ​സ​ഞ്ച​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും

കൊ​ച്ചി: മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ആ​ർ​എ​സ്എ​സി​ൽ മു​ഴു​വ​ൻ​സ​മ​യ പ്ര​വ​ർ​ത്ത​ക​നാ​കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി, ആ​ർ​എ​സ്എ​സി​ന്‍റെ സ്ഥാ​പ​ക​ദി​ന​മാ​യ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ​സ​ഞ്ച​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ലെ പ​ദ​സ​ഞ്ച​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം പൂ​ർ​ണ ഗ​ണ​വേ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ആ​ർ​എ​സ്എ​സി​ന്‍റെ ശ​താ​ബ്ധി വ​ർ​ഷ​മാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട് ഇ​ത്ത​വ​ണ​ത്തെ വി​ജ​യ​ദ​ശ​മി​ക്ക്.

പോ​ലീ​സ് സേ​ന​യി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​മാ​ണ് ജേ​ക്ക​ബ് തോ​മ​സ് സം​ഘ​പ​രി​വാ​ർ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്ത​ത്. ഇ​തി​നു മു​ൻ​പും ആ​ർ​എ​സ്എ​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 2021ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

ഹൃ​ദ​യ​പൂ​ർ​വം ഭാ​ര​ത​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ക എ​ന്ന ആ​ശ​യ​ത്തോ​ടെ​യാ​ണ് നൂ​റാം വ​ർ​ഷ​മാ​കു​ന്ന ആ​ർ​എ​സ്എ​സി​ൽ സ​ജീ​വ​മാ​കു​ന്ന​തെ​ന്ന് ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. പ​ദ​വി​ക​ളൊ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മു​ഴു​വ​ൻ സ​മ​യ​പ്ര​വ​ർ​ത്ത​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up